
MJSSA ദേശീയ വിദ്യാർത്ഥി നേതൃത്വ പരിശീലന ക്യാമ്പും നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം വാർഷികവും: _IGNITE- 2025_ പ്രോഗ്രാം ലോഞ്ച് ചെയ്തു
പുത്തൻകുരിശ് : മലങ്കര യാക്കോബായ സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ ദേശീയ വിദ്യാർത്ഥി നേതൃത്വ പരിശീലന ക്യാമ്പും നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം വാർഷികവും ‘IGNITE- 2025’ പ്രോഗ്രാം ലോഞ്ച് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവാ 2025 ഏപ്രിൽ 27 ഞായറാഴ്ച്ച പുത്തൻകുരിശ് MJSSA ആസ്ഥാനത്ത് വച്ച് നിർവ്വഹിച്ചു. MJSSA പ്രസിഡൻ്റ് ഡോ.മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്ത, ജസ്റ്റിസ് കുര്യൻ ജോസഫ് ( റിട്ട. ജസ്റ്റിസ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ ), MJSSA ജനറൽ സെക്രട്ടറി പി.വി.ഏലിയാസിൻ്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
മണർകാട് സെൻ്റ് മേരീസ് സൺഡേസ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ 2025 മെയ് 10, 11 തീയതികളിലായാണ് ക്യാമ്പ് നടത്തപ്പെടുന്നത്.
“കർത്താവായ യേശുമിശിഹായെ ധരിക്കണം” റോമർ 13:14 എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയാണ് ആധുനിക കാലഘട്ടത്തിൽ പഠനമേഖലയിലെ പുതിയ തലങ്ങൾ പരിചയപ്പെടുത്തുന്നതിനും ലഹരിവിമുക്ത സമൂഹത്തെ വളർത്തിയെടുക്കുന്നതിനും ആത്മീയവളർച്ചയ്ക്കും ഉതകുന്ന ദ്വിദിന ക്യാമ്പ് ക്രമീകരിച്ചിട്ടുള്ളത്.
