
പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ദുഖ്റോനോയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാന 2025 നവംബർ 1 ശനിയാഴ്ച മണർകാട് കത്തീഡ്രലിൽ.
മണർകാട് ● മലങ്കര സഭയുടെ വിശ്വാസ പോരാളി, പ്രാർത്ഥനയെ ആയുധമാക്കി തൻ്റെ പ്രായാധിക്യത്തിലും യാക്കോബായ സുറിയാനി സഭാ മക്കളെ 1974 മുതൽ 2024 വരെയുള്ള നീണ്ട 51 വർഷകാലം മേൽപ്പട്ട സ്ഥാനം വഹിച്ച് അചഞ്ചലമായ സത്യവിശ്വാസത്തെ മുറുകെപ്പിടിച്ച് പുണ്യ പിതാക്കന്മാർ വഴിതെളിച്ച മലങ്കര സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പരിപാലിച്ച് വഴി നടത്തിയ മലങ്കരയുടെ യാക്കോബ് ബുർദ്ധാന, പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ദുഖ്റോനോയോട് അനുബന്ധിച്ച് 2025 നവംബർ 1 ശനിയാഴ്ച രാവിലെ 07.30 ന് പ്രഭാത നമസ്ക്കാരവും 08.30 ന് വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാനയും മണർകാട് കത്തീഡ്രലിൽ നടത്തപ്പെടുന്നു
ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രത്യേകം തയ്യാറാക്കുന്ന ത്രോണോസുകളിൽ
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യ പിതാക്കന്മാരായ ഡോ. തോമസ് മോർ തീമോത്തിയോസ്,ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, പൗലോസ് മോർ ഐറേനിയോസ്, ഐസക്ക് മോർ ഒസ്താത്തിയോസ് എന്നീ പിതാക്കന്മാരുടെയും ബഹു. വൈദീക ശ്രേഷ്ഠരുടെയും സഹ കാർമികത്വത്തിലും നടത്തപ്പെടുന്നു.
https://www.facebook.com/share/p/1H3z44NdJo/
